ശിവരുദ്രാഗ്നി
അവളുടെ ചുണ്ടിൽ നിന്നും ആ അധരങ്ങൾ വേർപെട്ട് അവളുടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന താലിയിൽ ചുണ്ട് ചേർന്നതും ഒറ്റ ചവിട്ട് ആയിരുന്നു അവൻ.....
പീഡിപ്പിക്കാൻ നോക്കുന്നോ നാറീ.....
നിലത്ത് നിന്നും തലയും ചൊറിഞ്ഞു കണ്ണ് തിരുമ്മി ചുറ്റും നോക്കി രുദ്ര് .....
സ്വപ്നം ആയിരുന്നോ പുല്ല്....
ഇന്നെന്താ സ്വപ്നം കണ്ടേ.... കിസ്സ് ആണോ.... അർഷി കപടദേഷ്യത്തോടെ നെഞ്ച് തുടച്ചു ചോദിച്ചു....
ഫസ്റ്റ് നൈറ്റ് ആയിരുന്നു.... സ്വപ്നത്തിൽ എങ്കിലും അത് നടത്താൻ വിടില്ലല്ലോ കാലമാടാ..... അവൻ നിലത്ത് നിന്നും എഴുന്നേറ്റു അവന്റെ പുറത്തിട്ടു ഒന്ന് കൊടുത്തു....
അയ്യേ ഞാൻ അത്തരക്കാരൻ നഹിഹേ...
ഞാൻ എന്റെ ബീവിക്ക് വേണ്ടി കാത്തുസൂക്ഷിച്ച ചാരിത്യം ആണ് നീയിന്നു നശിപ്പിക്കാൻ നോക്കിയേ.... ഇനി റിസ്ക് എടുക്കാൻ വയ്യേ അവൻ അടുത്ത് കിടന്ന ബനിയൻ എടുത്തു ഇട്ടു..
അവളെ വിധിയാണ് മോനെ നീ .... രുദ്ര് തലയിൽ കൈ വെച്ചു പറഞ്ഞു....
മോനെ രുദ്ര നീ നിന്റെ പെണ്ണിന്റെ താലി അടിച്ചു മാറ്റി കൊണ്ട് വന്നു കിസ്സും ഫസ്റ്റ്
നൈറ്റ് സ്വപ്നം കണ്ടു നടക്കുന്ന പോലെ അല്ല ഇത്.... ഏഴാം കടലിന്നക്കരെ എനിക്കായി ഒരു മൊഞ്ചത്തി കാത്തിരിപ്പുണ്ട്....
തേപ്പ് കിട്ടാതെ നോക്കിക്കോ... അവസാനം കിടന്നു മോങ്ങിയ ഞാനെ ഉണ്ടാവുള്ളു കൂട്ടിന്....
നീയാദ്യം നിന്റെ പെണ്ണിനെ സെറ്റാക്ക് മോനെ ....എന്റെ പെങ്ങളൂട്ടി ശിവ കൊച്ച് ഇപ്പോ വല്ലോന്റെയും കൂടെ പോകും....
അത് ശിവരുദ്രയാണ്.... ഈ രുദ്രന്റെ വാമഭാഗം.... ഈ ജന്മവും വരും ജന്മങ്ങളിലും എന്റെത് മാത്രം ആയ എന്റെ പാതി.... എന്റെ പ്രണയം അവളിലെ ചേർന്നണയു.... എനിക്കായ് ജനിച്ച എന്റെ പെണ്ണാണ് അവൾ....അത് പറയുമ്പോൾ പോലും പ്രണയം കൊണ്ട് തുളുമ്പുന്ന രുദ്രന്റെ കണ്ണുകൾ അവളോടുള്ള പ്രണയത്താൽ തിളങ്ങി..... അർഷി അവന്റെ ആ ഭാവം കണ്ടു അത്ഭുതം പൂണ്ടു...
നമ്മക്ക് ആകെ ഒരു ജന്മം ഉള്ളു മോനെ അതിലെ വിശ്വാസം ഉള്ളു....അതോണ്ട് പറയാ ആ കാട്ടാളന്മാരുടെ കയ്യിൽ നിന്നും ആ കൊച്ചിനെ രക്ഷിച്ചു കൊണ്ട് വന്നു കൂടെ പൊറുപ്പിക്കാൻ നോക്ക്... ഇല്ലെങ്കിൽ ഈ ജന്മം അതിന്റെ ശവം കാണേണ്ടി വരും...
രുദ്രന്റെ ശരീരത്തിൽ ജീവന്റെ കണിക ബാക്കിയുണ്ടെങ്കിൽ എന്റെ ശിവയെ ആരും തൊടില്ല.... അതിന്ന് ചിന്തിച്ച തന്നെ ജീവനോടെ ആരും ഉണ്ടാകില്ല....
ഇത് വല്ലോം ആ കൊച്ച് അറിയുന്നുണ്ടോ ആവോ..... അറ്റ്ലീസ്റ്റ് ആ പെണ്ണിനോട് നിന്റെ ഇഷ്ടം എങ്കിലും പറയാരുന്നു.... ഇത് ഒരുമാതിരി ഒരു താലി അടിച്ചു മാറ്റി നാട് വിട്ടിട്ട് ദിവ സ്വപ്നം കാണുന്നു... വട്ട് അല്ലാണ്ട് എന്താ പറയാ.....
ഈ താലി അവളുടെ ജീവൻ അല്ലേടാ.... ആ നെഞ്ചോട് ചേർത്ത് വെച്ച അവളുടെ ജീവൻ.... ഒരു നിമിഷം എങ്കിലും ഓർക്കാതിരിക്കോ അവൾ.... അതിന്ന് കഴിയോ അവൾക്ക്.....അവൻ ആ താലിയിൽ ചുംബിച്ചു....
ഇപ്പോഴേ ഇങ്ങനെ ആണെങ്കിൽ കയ്യിൽ കിട്ടിയ ആ കൊച്ച് ജീവനോടെ ഉണ്ടാകോടാ....
പോടാ പിശാജേ... അവൻ ബെഡിലേക്ക് കിടന്നു തലയിണയും കെട്ടിപിടിച്ചു കിടന്നു
ടാ അർഷി.... എന്റെ ശിവ ഇപ്പൊ ഉറങ്ങിക്കാണും അല്ലേ.....
ഇല്ലെടാ.....നട്ടപാതിരക്ക് ഡാൻസ് കളിക്കുന്നുണ്ടാവും .... പന്ത്രണ്ടു മണിക്ക അവന്റെ ഒരു ചോദ്യം....
രുദ്ര് അവനെ നോക്കി ഇളിച്ചു കാണിച്ചു....
ഫോണിൽ ശിവയുടെ ഫോട്ടോ നോക്കി അവൻ കിടന്നു....
അർഷി അവനെ നോക്കി.... പിന്നെ ശിവയുടെ ഫോട്ടോയിലേക്കും.... നീ ഭാഗ്യമുള്ള പെണ്ണാ ശിവ... ഇവനോളം നിന്നെ സ്നേഹിക്കുന്ന ഒരാളെ നിനക്കിനി കിട്ടില്ല.... അവന്റെ പ്രാണനെക്കാൾ അവൻ നിന്നെ സ്നേഹിക്കുന്നുണ്ട്.... ആ നെഞ്ചിലെ അഗ്നിയും പ്രണയവും ഏറ്റുവാങ്ങാൻ നിനക്ക് മാത്രമേ കഴിയു....
പുഞ്ചിരിയോടെ ഓർത്തു....
വാതിലിലെ മുട്ട് അസഹീനമായതും ആ വൃദ്ധ സ്ത്രീ നിറക്കണ്ണുകളോടെ അവളെ നോക്കി..... റൂമിന്റെ മൂലയിൽ കൂനിക്കൂടി ഇരിക്കുന്നുണ്ട്.....അവൾ പേടിയോടെ കാൽ മുട്ടിൽ മുഖം പൂഴ്ത്തി.... വാതിൽ ഒന്ന് ഉലഞ്ഞപോലെ തോന്നിയതും അവൾ കയ്യിൽ മുറുക്കെ പിടിച്ച കുപ്പിയുടെ മൂടി തുറന്നു.....
മോളേ ശിവ.... ദയനീയമായി ആ സ്ത്രീ വിളിച്ചതും അവൾ ഓടിച്ചെന്നു കെട്ടിപിടിച്ചു....
എന്നോട് ക്ഷമിക്കണം മുത്തു.... എനിക്ക് വേറെ വഴിയില്ലാത്തോണ്ടാ.... ഈ വാതിൽ തുറക്കുന്ന നിമിഷം ഞാൻ ഈ വിഷം കഴിച്ചിരിക്കും.... മാനം നഷ്ടപെട്ടു ജീവിക്കുന്നതിനേക്കാൾ ഭേദം അതാണ്...
തടയില്ല ഈ മുത്തശ്ശി.... തളർന്നു കിടക്കുന്ന എനിക്ക് മോളേ രക്ഷിക്കാനും
കഴിയില്ല.... എന്നേ കൂടി കൂടെ കൂട്ടിയ മതി അത് ഓർമിപ്പിക്കാനാ വിളിച്ചേ.... അവൾ പൊട്ടികരഞ്ഞു കൊണ്ട് അവരെ നെഞ്ചിലേക്ക് വീണു.....
ചുക്കിച്ചുളിഞ്ഞ ആ കൈ വിരലുകൾ അവളുടെ തലയിലൂടെ തലോടി.... ദൈവം രക്ഷിക്കും മോളേ....
അവൾ പുച്ഛത്തോടെ എഴുന്നേറ്റു.... ദൈവം ഇല്ല മുത്തു.... ഉണ്ടെങ്കിൽ എന്നെ ഇങ്ങനെ നരകിപ്പിക്കുമോ.... എന്റെ സന്തോഷം ഇല്ലാണ്ട് ആക്കോ.... നെഞ്ച് പൊട്ടിയല്ലേ മുത്തു ഈശ്വരന്മാരെ വിളിക്കുന്നെ എന്നിട്ട് എന്താ ദൈവം ആ കണ്ണുനീർ കാണാതെ .... കണ്ണുനീർ തുടക്കാൻ എങ്കിലും ആരെങ്കിലും വന്നോ.... ആർക്കും വേണ്ടാത്ത ജന്മം ആണ് നമ്മൾ... ദൈവത്തിനും വേണ്ട....
എന്നെ വേണ്ടാത്തൊരെ എനിക്ക് വേണ്ട.. അത് ദൈവങ്ങൾ ആയാലും ശരി....
മുത്തശ്ശിക്ക് അവളെ തടയണോന്ന് ഉണ്ടായിരുന്നുവെങ്കിലും തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാത്തോണ്ട് അവർ മൗനം പാലിച്ചു.....
വാതിലിലെ മുട്ട് നിൽക്കുന്നതും ആരുടെയൊക്കെയോ ശബ്ദം കേട്ടു.... അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു....
ഇന്ന് ഒരു രാത്രി കൂടി ജീവൻ തിരിച്ചു കിട്ടി
തിരിച്ചു കിട്ടിയിട്ടും എന്തിനാ.... ആർക്ക് വേണ്ടിയാ.... ഒരു ഗദ്ഗതം തൊണ്ടയിൽ കുരുങ്ങി.....
എന്റെ മോളെ രക്ഷിക്കാൻ ദൈവം ഉണ്ട്.... ദൈവം ഉണ്ട്.....തീർച്ചയായും ആരേലും വരും.... ആ വൃദ്ധ അത് തന്നെ ഉരുവിട്ട് കൊണ്ടിരുന്നു....
അവൾ പുച്ഛത്തോടെ അവരെ നോക്കി പിന്നെ കണ്ണടച്ച് കിടന്നു....
ഉറക്കം വരുന്നില്ലല്ലോ കോപ്പ്.... അർഷിയെ നോക്കി അവൻ നല്ല ഉറക്കം ആണ്.....
ബെഡ് കണ്ട മതി ശവം.... അവനെ നോക്കി പിറുപിറുത്തു അവന്റെ മേലേ പുതപ്പ് എടുത്തു എറിഞ്ഞു ബാൽക്കണിയിലേക്ക് നടന്നു.....
പൂർണ്ണനിലാവിന്റെ വെളിച്ചത്തിൽ രാത്രി കൂടുതൽ മനോഹാരിതമായ പോലെ തോന്നി അവന്ന്..... അവൻ ആകാശത്തേക്ക് നോക്കി മൂന്ന് നക്ഷത്രം പതിവിലും തിളങ്ങി നിന്നിരുന്നു.....
അവൻ അത് നോക്കി നെടുവീർപ്പിട്ടു....
ഒന്ന് പുഞ്ചിരിച്ചു കിസ്സ് കൊടുക്ക് തെണ്ടീ
അച്ഛനും അമ്മയും അച്ഛന്റെ ലവർ ഒന്ന് സന്തോഷിച്ചോട്ടെ.... ഇങ്ങനെ വേണം ഒരു ഭാഗ്യം വലതു വശത്ത് ഭാര്യ ഇടത് വശത്ത് കാമുകി..... അർമതിക്കല്ലേ മൂപ്പർ അവിടെ..... തൊട്ടരുകിൽ വന്നിരുന്നു അർഷി പറയുന്നത് കേട്ട് അവൻ മുഖം കൂർപ്പിച്ചു നോക്കി...
സോറി നിന്റെ അച്ഛനും രണ്ടമ്മമാരും പോരെ.... എന്തായാലും സംഭവം ഉള്ളതല്ലേ.....അർഷി അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു....
നിനക്ക് ഉറക്കം ഇല്ലേ അലവലാതി....
നീ ഫസ്റ്റ് നൈറ്റ് സ്വപ്നത്തിൽ കണ്ടു ഉറക്കം പോയി ഞാൻ ആ കാര്യം ആലോചിച്ചു എന്റെ ഫസ്റ്റ് നൈറ്റ് എങ്ങെനെ ഉണ്ടെന്ന് സങ്കല്പിച്ചു ഉറക്കം പോയി.... ഒന്നും നടന്നു ഇല്ല ഉറക്കം പോയത് മിച്ചം..വയസ്സ് ഇരുപത്തി അഞ്ചായി കെട്ട് പ്രായം ആയെന്ന് വീട്ടുകാരെ ഓർമിപ്പിക്കണ്ട ടൈം ആയി.... എല്ലാത്തിനും ഞാൻ തന്നെ മുൻകൈ എടുക്കണ്ടേ... വീട്ടുകാർക്കൊന്നും ഒരു ഉത്തരവാദിത്യബോധം ഇല്ല....അവൻ നിരാശയോടെ പറഞ്ഞു....
രുദ്ര് പെട്ടന്ന് പൊട്ടിചിരിച്ചു പോയി....
അത് കണ്ടെന്നോണം ആ നക്ഷത്രങ്ങൾ ഒന്ന് തിളങ്ങി.....
ഇളിക്കണ്ട.....എന്നെങ്കിലും എന്റെ മാവ് പൂക്കും.... അപ്പോൾ ഞാനും ചിരിക്കും ക്ക ക്ക ക്ക.... അർഷി കളിയാക്കി ചിരിച്ചു പറഞ്ഞു...
അവൻ ആകാശത്തേക്ക് തന്നെ നോക്കി..
അച്ഛന്റെ അതെ സാമ്യമുള്ള ജാതകം ആണ് എന്റെ.....എന്റെ അച്ഛനെ പോലെ എന്റെ പ്രണയം എന്നെങ്കിലും സക്സസ് ആവും അല്ലേ അർഷി....
ജാതകത്തിലും കോപ്പിലൊന്നും വിശ്വാസം ഇല്ല മുത്തേ..... വിശ്വാസം ഒന്നിലെ ഉള്ളു ആത്മാർത്ഥ പ്രണയം വിജയിക്കും... നിന്റെ അച്ഛനെ തന്നെ ഉദാഹരണം ആയി എടുത്തോ.... നിന്റെ പ്രണയം അത് കൊണ്ട് തീർച്ചയായും വിജയിക്കും.... ഇല്ലെങ്കിൽ ഞാൻ വിജയിപ്പിച്ചു കാണിക്കും.... പിന്നെന്തിനാ ചങ്ക് ആണെന്ന് പറഞ്ഞു നടക്കുന്നേ ഞാൻ ഒക്കെ..... ശിവ ഈ രുദ്രന് ഉള്ളതാ...
ഞാൻ ഉണ്ടായില്ലെങ്കിലും ഈ കൈക്കുള്ളിൽ ഭദ്രമായിരിക്കണം ശിവയും എന്റെ കുടുംബവും.... അങ്ങനെ ആവും എനിക്കുറപ്പുണ്ട്.... മരണമാണ് എന്റെ വിധിയെങ്കിൽ ദാ അവിടെ ഒരു നക്ഷത്രം ആയി ഞാനും അവരോടൊപ്പം ഉണ്ടാവും.... അവിടുന്ന് നോക്കുമ്പോൾ പുഞ്ചിരിക്കുന്ന ശിവയെ എനിക്ക് കാണണം....
ക്ലോസപ് ഇട്ടു പല്ല് തേപ്പിക്കാം ഞാൻ അവളെ.... അപ്പോൾ കൂരിരുട്ടിൽ നോക്കിയാലും തിളങ്ങി കാണും അത് പോരെടാ .... അവളെ മുഖം കണ്ടില്ലെങ്കിലും ക്ലോസപ് പല്ല് കാണാം.....
പതിവ് ചളിയടി അടിച്ചിട്ടും ഏറ്റില്ലെന്ന് രുദ്റിന്റെ മുഖം കണ്ടപ്പോൾ മനസ്സിലായി..
കുറച്ചു സമയം മൗനം അവിടെ കെട്ടികിടന്നു..... രുദ്റിന്റെ നെടുവീർപ്പ് മാത്രം അവിടെ ഉയർന്നു കേട്ടു... മുഖം മുഴുവൻ അസ്വസ്ഥത കണ്ടു....അതെന്ത് കൊണ്ടാണെന്ന് അറിയുന്നൊണ്ട് തന്നെ അർഷിയുടെ കൈക്കുള്ളിൽ അവന്റെ കൈ അമർന്നു.....
ടാ നിനക്ക് ഒരു മാജിക് കാണണോ....
നമ്മുടെ പ്രണയം സത്യം ആണെങ്കിൽ പൂർണ്ണചന്ദ്രനെ നോക്കി നിന്ന അവിടെ അവരുടെ മുഖം കാണാൻ പറ്റും....
രുദ്ര് മിഴികൾ ഉയർത്തി ചന്ദ്രനെ തന്നെ നോക്കി.... പതിയെ അവന്റെ മനസ്സിലെ മുഖം അവിടെ തെളിഞ്ഞു കണ്ടു.... ശിവാനി..... എന്റെ ശിവ.... എന്റെ മാത്രം ശിവ..... ആ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു...... ചന്ദ്രനെയും നോക്കി അവൻ അവിടെ തന്നെ പിറകോട്ടു ചാഞ്ഞു കിടന്നു.....
അടുത്ത് തന്നെ അർഷിയും..... അർഷി ഉറങ്ങി കണ്ടതും ബാൽക്കണി ഡോർ പിറകോട്ടു ചാരി വാതിൽ പൂട്ടി രുദ്ര് മുറിയിൽ നിന്നും പുറത്ത് കടന്നു ... അർഷി അവൻ പോയതും കണ്ണ് തുറന്നു.... അടഞ്ഞ വാതിൽ നോക്കി നെടുവീർപ്പിട്ടു..... നിന്റെ ഉറക്കിനൊപ്പോം എന്റെ ഉറക്കം പോയതാ രുദ്ര.... ആ നെഞ്ചിലെ തീയണയാതെ ഞാൻ എങ്ങനെ സുഖം ആയി ഉറങ്ങും...
നിന്റെ പ്രണയം സത്യം ആണ്.... ശിവരുദ്രയായി തിരിച്ചു വരും... ഇല്ലെങ്കിൽ കൊണ്ട് വരും.... എനിക്ക് വേണം ആ പഴയ രുദ്രനെ.... അതിന്ന് കഴിയുന്ന ഒരുത്തനെ ഇനിയുള്ളു.... കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്ന അവൻ തന്നെ ശരണം....
അവൻ ഫോൺ എടുത്തു ഒരു നമ്പർ എടുത്തു പുഞ്ചിരിയോടെ ഡയൽ ചെയ്തു..... കാൾ കണക്ട് ആയതും പറഞ്ഞു.....
മോർണിംഗ് ഫ്ലൈറ്റ് കേറിക്കോ.... ഉണരുമ്പോൾ ടിക്കറ്റ് കയ്യിൽ ഉണ്ടാകും...
അവന്റെ സന്തോഷം കൊണ്ടുള്ള അലർച്ച അപ്പുറത്ത് കേട്ടതും അർഷി ഫോൺ ചെവിയിൽ നിന്നും മാറ്റിപിടിച്ചു...
പുഞ്ചിരിയോടെ കാൾ കട്ട് ചെയ്തു....
ആരാടാ കാളിൽ.... അത് ഈ നട്ടപാതിരക്ക്.... സംശയത്തോടെ മുഖം ചുളിച്ചു നിൽക്കുന്ന രുദ്റിനെ കണ്ടതും വെപ്രാളത്തിൽ ഫോൺ താഴെ എത്തിയിരുന്നു....
അത്.... പിന്നെ.... ഏതോ...റോങ് നമ്പർ....
ഈ തെണ്ടി ഇത്ര വേഗം തിരിച്ചു വന്നോ....
അവൻ മെല്ലെ പിറുപിറുത്തു.....
റോങ് നമ്പർ.... നട്ടപാതിരക്ക്... എന്നിട്ട് മുഖത്ത് പുഞ്ചിരി..... വിശ്വസിക്കാൻ പാട് ആണല്ലോ അർഷി..... നിന്നെ ഇന്നും ഇന്നലെ കാണാൻ തുടങ്ങിത് അല്ല... കൊല്ലം ഇരുപത്തി ഒന്നായി... രാവിലെ ഉറക്കത്തിൽ വിളിച്ച തന്നെ പൂരതെറി വിളിക്കുന്ന നീ നട്ടപാതിരക്ക് ഉറക്കം കളഞ്ഞിട്ട് പുഞ്ചിരി.....അവൻ താടി ചുഴിഞ്ഞു അവനെ മൊത്തത്തിൽ നോക്കി ....
പടച്ചോനെ പെട്ടല്ലോ ആ തെണ്ടിയെ വിളിച്ചെന്നു അറിഞ്ഞ എന്റെ ബോഡി പോലും വീട്ടുകാർ കാണില്ല....
അത് ഒരു വഴിതെറ്റിയ മദാമ്മ കിളി ആയിരുന്നു...ചുമ്മാ എന്റർട്ടയിൻമെന്റ്ന്.... കക്ഷിക്ക് ഈ നാടൊക്കെ പറഞ്ഞു കൊടുക്കരുന്നു.
അത് വേണേൽ വിശ്വസിക്കാം.... പെണ്ണ് ഇല്ലാത്ത പരിപാടി ഇല്ലല്ലോ നിനക്ക് .... ഇങ്ങനെ ഒരു വായിനോക്കി..... ഒരു കാര്യം പറഞ്ഞേക്കാം നമ്മുടെ നാടല്ല.... ഇവിടെ തല്ല് വാങ്ങിച്ചു തരരുത്... കോഴിത്തരം കുറച്ച ഫ്രക്ച്ചർ ഇല്ലാത്ത ബോഡി ആയി തിരിച്ചു പോകാം.... അല്ലെങ്കിൽ പെണ്ണ് കെട്ടൽ സ്വപ്നത്തിൽ നടക്കുള്ളു....
ആലോചിക്കാം.... സമയം ഉണ്ടല്ലോ... പിന്നെ തല്ല്.... അത് നമുക്ക് പുത്തരി അല്ലല്ലോ.... തടുക്കാൻ അല്ലേ ബോഡിഗാർഡ് ആയി നീ.... ചുമ്മാ ആണോ ഈ സിക്സ് പാക്ക് ബോഡിയെ ചങ്ക് പറഞ്ഞു കൊണ്ട് നടക്കുന്നേ... ഈ ബോഡി കൊണ്ട് എനിക്കും എന്തേലും ഉപകാരം വേണ്ടേ.... അർഷി അവന്റെ നെഞ്ചിൽ കുത്തി ഇളിച്ചോണ്ട് പറഞ്ഞു...
നീയൊന്നും ജന്മത്തിൽ നന്നാവില്ലെടാ.... നീയോ വഴിപിഴച്ചു ആ കൃഷ്നെ നിന്റെ സ്വഭാവം പഠിപ്പിക്കാതിരുന്ന മതി... ഇങ്ങനെ ഒരു ജന്മം.... അവൻ കൈ തട്ടി മാറ്റി പിറു പിറുത്തോണ്ട് റൂമിലേക്ക് പോയി....
പേര് കൃഷവ്.... സ്വഭാവം ശ്രീ കൃഷ്ണന്റെ ഇവന്റെ മുന്നിൽ ഞാൻ ഒക്കെ ശിശു ആണ്.... നാളെ ഇങ്ങോട്ട് കെട്ടിയെടുത്തിട്ട് നാട്ടുകാരെ കയ്യിൽ നിന്ന് തല്ല് കിട്ടോ അതോ ഈ പിശാജ് എന്നെ തല്ലികൊല്ലോ
എന്ന് ആലോചിക്കുന്ന ഞാൻ ... അവൻ ആത്മഗതം പറഞ്ഞു മേലോട്ട് കൈ ഉയർത്തി.... അവന്റെ കണ്ണ് ആ നക്ഷത്രങ്ങളിൽ പതിഞ്ഞു.... പറഞ്ഞിട്ട് കാര്യം ഇല്ല നിങ്ങളെ അല്ലേ വിത്ത്... ശ്രീ കൃഷ്ണൻ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു.....
കുട്ടിക്ക് സമ്മതം ആണെങ്കിൽ ഞാൻ ഒരു ലൈഫ് തരാൻ തയ്യാറാണ്....
പ്രേം നസീർ സ്റ്റൈലിൽ ഒരു റോസപ്പൂവ് നീട്ടി കൃഷ് പറയുന്നത് കേട്ട് ആ പെൺകുട്ടി മുഖം ചുളിച്ചു....
അവൾ അവനെ അടിമുടി നോക്കി....
എന്നിട്ട് ആ റോസ് വാങ്ങി....
അപ്പൊ റെഡിയാണോ.... താങ്ക്യു സ്വീറ്റ് ഹാർട് എന്നും പറഞ്ഞു കൈ നീട്ടി പിടിച്ചു ഹഗ് ചെയ്യാൻ നോക്കിയതും അവന്റെ നെഞ്ചിൽ കൈ വെച്ചു തടഞ്ഞു....
യുവർ സ്വീറ്റ് ചബ്ബി .... ലവ് യൂ ബേബി പറഞ്ഞു അവന്റെ കവിളിൽ റോസ് കൊണ്ട് തലോടി തൊട്ടടുത്ത ടേബിളിൽ കാലിൽ കാൽ കയറ്റി സ്റ്റൈലിൽ ഇരിക്കുന്ന രുദ്രിന്റെ അടുത്തേക്ക് നോട്ടം എത്തി ..... അവളുടെ കണ്ണുകൾ വിടർന്നു..
നീ കണ്ട ആപ്പ കൂപ്പ ആൾ അല്ല അത് മോളെ.... ശിവരുദ്ര് ആണ്.... ശിവയുടെ സ്വന്തം പ്രോപ്പർട്ടി.... നിന്റെ ഒലിപ്പീരു കൊണ്ട് അങ്ങോട്ട് പോകല്ലെ (കൃഷ് )
സ്റ്റൈൽ ആയി ജെൽ വെച്ച് ഒതുക്കിയ മുടി.... തിളങ്ങുന്ന ബ്ലാക്ക് കളർ ഐസ്....
കട്ടി മീശ വെച് ഷേവ് ചെയ്ത മുഖം.... വെളുത്ത നിറം വൈകുന്നേരതെ വെയിലിൽ തട്ടി ചുവപ്പ് രാശി അടിക്കുന്നുണ്ട്.....കയ്യിൽ ബ്രാൻഡ് വാച്.... സ്റ്റൈൽ ആയി ഷർട്ടിന്റെ മുമ്പിലെ രണ്ടു ബട്ടൺ തുറന്നിട്ടിട്ടുണ്ട്....
ഹാഫ് കൈ ഫിറ്റ് ആക്കി ആമ്സ് എടുത്തു കാണിക്കുന്നു...
ടൈറ്റ് ഷർട്ട് ഫിറ്റ് ബോഡിയും എടുത്തു കാണിക്കുന്നുണ്ട്.... ചുണ്ടിൽ ചെറുപുഞ്ചിരിയോടെ ഫോണിൽ ആരോടോ സംസാരിക്കുന്നത്.... ഹോട് ഹാൻഡ്‌സം ആൻഡ് സെക്സി അവൾ വശ്യമായി മൊഴിഞ്ഞു ചുണ്ടുകൾ കടിച്ചു അവനെ നോക്കി....
കാണാൻ മാത്രം അല്ല സ്വഭാവം ഹോട് ആണ് പൊന്നു മോളെ ജീവൻ വേണേൽ ഓടിക്കോ.... അവൻ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു....
അവൾ പുച്ഛത്തോടെ അവനെ നോക്കി വീണ്ടും രുദ്രനെ നേരെ നോക്കി പുഞ്ചിരിച്ചു....
അവനെ തന്നെ നോക്കി നില്കുന്നത് പോലെ തോന്നി അവൻ മുഖം ഉയർത്തി അവളെ നോക്കി.... പുരികം ഉയർത്തി കൊണ്ട് എന്താ ചോദിച്ചു....
Ilove u..... അവൾ റോസ് നീട്ടി പറഞ്ഞു
നോട് ഇൻഡ്രസ്റ്റ്.... അവൻ വീണ്ടും പുഞ്ചിരിയോടെ ഫോണിലേക്ക് തിരിഞ്ഞു
അവന്റെ കയ്ടെ മുകളിൽ അവൾ കൈ വെച്ചു...
അവന്റെ മുഖത്തെ പുഞ്ചിരിയും ശാന്തതയും മാറി മുഖം വലിഞ്ഞു മുറുകി.
കണ്ണുകൾ ചുവപ്പ് രാശിപടർന്നു....
എസ്‌കേപ്പ്.... എന്ന് പറഞ്ഞു കൃഷ് പിന്തിരിഞ്ഞു ഓടാൻ നോക്കിതും ആരോ അവന്റെ കോളറയിൽ പൊക്കിപിടിച്ചു
എന്നെ ഒന്നും ചെയ്യല്ലേ സത്യം ആയിട്ടും എനിക്കിതിൽ പങ്കില്ല രുദ്രേട്ടാ .... അവൻ കൈ കൂപ്പി തിരിഞ്ഞു....
നിങ്ങൾ ആയിരുന്നോ... പുല്ല് എന്റെ നല്ല ജീവൻ പോയി... അവൻ നെഞ്ചിൽ കൈ വെച്ചു ശ്വാസം ആഞ്ഞു വലിച്ചു....
അതെന്താടാ എന്നെ പേടിയില്ലേ അർഷി പുരികം ഉയർത്തി മുഖം കൂർപ്പിച്ചു....
ആനയെ പേടിക്കാം എന്ന് വെച്ചു ആനപിണ്ടത്തെ പേടിക്കണോ.... അവൻ പുച്ഛത്തോടെ പറഞ്ഞു കൈ തട്ടിമാറ്റി....
പഠിക്കുന്നത് പത്താം ക്ലാസ്സ്...നാക്ക് എം എ കഴിഞ്ഞു അങ്ങേത്തി അല്ലേടാ കുരുട്ട് അടക്കേ പറഞ്ഞു ചെവിയിൽ തിരുമ്മി....
ആാാ വേദനിക്കുന്നു മനുഷ്യ.... നിങ്ങളുടെ പുന്നാര ഫ്രണ്ട് പിടിച്ചു പിടിച്ചു ഇപ്പോൾ ചെവി പൊരിഞ്ഞു വരാറായി...
കയ്യിലിരിപ്പ് കൊണ്ടല്ലേ ആകെ രണ്ടിൻജു ഉള്ളു.... എത്രാമത്തെ പ്രൊപോസൽ ആയിരുന്നു ഇപ്പൊ കഴിഞ്ഞത്....
എണ്ണിയില്ല.... ഇനി കണക് എഴുതി വെക്കാം....
എത്ര ബുക്ക് വേണ്ടി വരും അതിന്ന് അർഷി പുച്ഛചിരിയോടെ ചോദിച്ചു....
നിങ്ങൾ തലയിൽ ഉള്ള ചളി മൊത്തത്തിൽ ഇങ്ങോട്ട് തട്ടാതെ ഇക്കാ..
നമുക്ക് ആദ്യം രുദ്രന്റെ രൗദ്ര ഭാവം കണ്ടു നോക്കാം.... അർഷിയുടെ ചുമലിലൂടെ കയ്യിടാൻ നോക്കി എങ്കിലും എത്തതെ ചമ്മലോടെ കൈ താഴ്ത്തി....
അർഷി ചിരി കടിച്ചു പിടിച്ചു....
കൊന്നത്തെങ്ങ് പോലെ വളർന്നിരിക്കുന്നെ എന്ത് വളം ആണാവോ ഇടുന്നെ....അവന്റെ നീളം നോക്കി നെടുവീർപ്പ് ഇട്ടു പറഞ്ഞു .
അസ്സൽ ജൈവ വളം ആണ് മോനെ.... നീയേ കൊമ്പ്ലാൻ കുടിച്ചു നീളം വെക്കൊന്ന് നോക് ആദ്യം ....
എന്തിന് ഈ രാവണന് എടുത്തു അലക്കാനോ നമ്മൾക്ക് ഇത് മതിയേ....
അപ്പോഴാ വെടിക്കെട്ട് പോലൊരു ശബ്ദം കേട്ടത്.... അവർ തിരിഞ്ഞു നോക്കി... രുദ്രൻ കൈ വെള്ളം ഒഴിച്ച് കഴുകുന്നുണ്ട്.
ആ പെണ്ണ് കവിളിൽ കൈ വെച്ചു പേടിയോടെ അവനെ നോക്കുന്നുണ്ട്....
ഇന്ന് എന്താടാ പ്രോബ്ലം....
ആ പുട്ടിപൂതത്തിന് രുദ്രേട്ടനെ കണ്ടപ്പോ ഇളക്കം... കുറെ നേരം ആയി തവിടു പിണ്ണാക്ക് ഇട്ടു കൊടുക്കുന്നു.... ശിവയിൽ മല പോലെ ഉറച്ചു നിൽക്കുന്ന അങ്ങേർക്ക് എവിടെ ഏശാൻ..... എട്ട് നിലയിൽ ചീറ്റി അതാണ് ആ വെടിക്കെട്ട്..
അത് ഓക്കെ നീ ആ പെണ്ണിനെ പ്രൊപ്പോസ് ചെയ്തേ എന്തിനാ....
ചുമ്മാ ഒരു രസം.... ഉള്ളിൽ ഇടേണ്ട ഡ്രസ്സ് വെളിയിൽ ഇട്ടു കണ്ടപ്പോ മൊത്തത്തിൽ ഒരു രോമാഞ്ചം... വല്ല സ്പർശന സുഖം കിട്ടോന്ന് നോക്കൻ പോയതാ...
പ്ഫാ നാറീ..... അർഷിയുടെ ആട്ട് കേട്ട് അവൻ തലചൊറിഞ്ഞു....
ഞാൻ എത്ര ടൈം ആയി അവിടെ ഈച്ചയെ ആട്ടി ഇരിക്കുന്നു എന്നെ വിളിച്ചൂടാരുന്നോ ദർശനസുഖം അല്ലേ ഇല്ലാതാക്കിയത്..... ഉരുപ്പിടി പൊളിയാല്ലേ.
ഞാൻ ഒരു നിമിഷം പേടിച്ചു നിങ്ങൾ നന്നായെന്ന് ഇല്ലല്ലേ.....
നന്നായിട്ടിപ്പോ ആർക്ക് വേണ്ടിയാ... പിന്നെ സ്പർശനെ പാപം.... ദർശനെ പുണ്യം.....
അതാണ് നമ്മളെ കാക്കൂ വാ വേറെ സീൻ പിടിക്കാം.... കുറെ ഐറ്റം ഉണ്ട്..അവൻ ചേർത്ത് പിടിച്ചു....
രുദ്ര് അവളെ കൊല്ലുന്നേ മുന്നേ ആദ്യം പിടിച്ചു മാറ്റട്ടെ.... ഇല്ലെങ്കിൽ ഒരു കൊലപാതകതിന്ന് സാക്ഷി പറയേണ്ടി വരും...അത് പറഞ്ഞു അർഷി അവനെ പിടിച്ചു അവന്റെ അടുത്തേക്ക് പോയി....
ഒരു ഐ ലവ് യൂ പറഞ്ഞെന്നു തല്ലണോ
കോപ്പേ....
എന്നെ കിസ്സ് ചെയ്യാൻ വന്നു തല്ലി.... വേണ്ടന്ന് വെക്കുമ്പോ തലയിൽ കേറാൻ നോക്ക ശവങ്ങൾ..... അവൻ അവളെ നോക്കി മുരണ്ടതും അവൾ തിരിഞ്ഞു ഓടിയിരുന്നു.....
ചുമ്മാ ഒരു കിസ്സ് കളഞ്ഞു....എറിയാൻ അറിയുന്നവന്റെ കയ്യിൽ അല്ലെങ്കിലും ആരും വടികൊടുക്കില്ല....
എന്റെ ശിവ ഒഴിച്ച് ആരും എന്റെ ദേഹത്ത് ടച് ചെയ്യണ്ട.... ഈ മനസ്സ് ശരീരവും അവളെ മുന്നിൽ മാത്രം അടിയറവ് പറഞ്ഞിട്ട് ഉള്ളു.....
ശിവ ശരിക്കും ഭാഗ്യവതിയാണ്.... സാക്ഷാൽ ശിവനെ അല്ലേ കിട്ടുന്നത്.....
ഇരുപത്തിയഞ്ചു വയസ്സിനിടക്ക് തമാശക്ക് പോലും ഒരുത്തിയെ നോക്കിയെന്ന് ഞാൻ അറിഞ്ഞിട്ടില്ല.(കൃഷ് )
ഏട്ടത്തിയമ്മ വിളിക്കാൻ എത്ര വട്ടം പറഞ്ഞു നിന്നോട്.... രുദ്ര് അവന്റെ ചെവിയിൽ തിരുമ്മി....
അയ്യോ ഏട്ടത്തിയമ്മയല്ല സ്വന്തം അമ്മ തന്നെ ഒന്ന് ചെവി വിട് മനുഷ്യാ.... ടാ പന്നക്കാകു ഒന്ന് വിടാൻ പറയടാ.....
നിന്റെ എത്ര മൂത്തതടാ അർഷി എന്നിട്ട് ഇങ്ങനെ വിളിക്കുന്നെ..... രുദ്ര് ഒന്നുടെ ചെവിയിൽ അമർത്തി....
ഇങ്ങനെ പോയാ ഏട്ടത്തിയമ്മക്ക് നിലവിളക്ക് കൊടുത്തു ഉള്ളിൽ കയറ്റാൻ ഞാൻ ജീവനോടെ ഉണ്ടാകില്ല..... ഏട്ടത്തിയമ്മക്ക് നല്ലൊരു അനിയനെ നഷ്ടപെടുക..... അവൻ നിലവിളിച്ചോണ്ട് പറഞ്ഞു....
ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ശിവ എങ്ങനെ ഇവനെ പോലുള്ള അസുരനെ സഹിക്കുക പടച്ചോനെ... ആ കൊച്ചിന്റെ ഒരു വിധി....അർഷി താടിക്ക് കൈ വെച്ചു പറഞ്ഞു
രുദ്റിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... അവൻ വിട്ടു....
ആ ചിരി ശിവയെ പറഞ്ഞോണ്ട് ആണെന്ന് അവർക്ക് അറിയാരുന്നു....
അസ്ഥിക്ക് അല്ലടാ അതുക്കും മേലെയാ ശിവ പിടിച്ചിരിക്കുന്നെ തോന്നുന്നേ.... കണ്ടു പടിക്കെടാ ആത്മാർത്ഥ പ്രണയം എന്താന്ന്.... അതെങ്ങനെ പേര് പോലെ തന്നെ അല്ലെ നിന്റെ സ്വഭാവം.... കള്ള കൃഷ്ണ...
മൈ നെയിം ഈസ് കൃഷവ്... കാൾ മി കൃഷ്.... സ്റ്റൈൽ ആയി മുടിയിൽ തട്ടി അവൻ പറഞ്ഞു....
സ്വഭാവം മാറ്റ് അപ്പോ തീരുമാനിക്കാം ഈ പേര്.... അത് വരെ ഞാൻ കള്ളകൃഷ്ണൻ എന്നെ വിളിക്കൂ....
രുദ്രേട്ടാ എനിക്ക് ഇഷ്ടം അല്ലാട്ടോ ഇങ്ങനെ വിളിക്കുന്നെ ഫ്രണ്ട്നോട് മര്യാദക്ക് പറഞ്ഞോ....
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് കേട്ടിട്ടുണ്ടോ അതാണ് നിങ്ങൾ.... അവൻ അർഷിയെയും കൃഷ്നെയും നോക്കി പറഞ്ഞു...
അത് നിങ്ങൾ ഏട്ടനും അനിയനും ചേരാ...
അർഷി പുച്ഛിച്ചു....
അല്ല നിങ്ങൾ രണ്ടുവാ അത്.... കൃഷ് അതിനേക്കാൾ പുച്ഛിച്ചു പറഞ്ഞു..
ടാ.... രുദ്ര് കപട ദേഷ്യത്തോടെ വിളിച്ചതും അവൻ ഓടി....
നീ പോടാ മോനെ ശിവരുദ്ര്.... ഇല്ലാത്ത മീശ പിരിച്ചു അവൻ വിളിച്ചു പറഞ്ഞു
ഇവൻ എങ്ങനെ നിന്റെ അനിയൻ ആയി
നീയെന്റെ ഫ്രണ്ട് ആയത് എങ്ങനെ അത് പോലെ... രുദ്ര് കണ്ണിറുക്കി പറഞ്ഞു...
പോടാ അലവലാതി അവന്റെ പുറത്ത് ഒരടി കൊടുത്തു അവന്റെ കഴുത്തിൽ ഇറുക്കി പിടിച്ചു....
എന്റെ അച്ഛന് പറ്റിയ അബദ്ധം. ആണ് ... കഴുത്തിൽ നിന്നും വിടെടാ പട്ടീ വേദനിക്കുന്നു ..... രുദ്ര് അലറി....
അവൻ വിട്ടതും രുദ്ര് അവന്റെ കയ് പിറകോട്ടു ആക്കി മുറുക്കപിടിച്ചു
എന്താടാ കോപ്പേ...
അപ്പൊ മരപ്പട്ടി ഈനാംപേച്ചിയെ ഇന്ന് നൈറ്റ് തന്നെ നാട്ടിൽ എത്തിച്ചോളണം
അപ്പൊ മരപ്പട്ടി ഈനാംപേച്ചിയെ ഇന്ന് നൈറ്റ് തന്നെ നാട്ടിൽ എത്തിച്ചോളണം....
ഞാൻ പറഞ്ഞിട്ട് ഒന്നും അല്ല അവൻ വന്നത്..... ബാക്കി പറയാൻ കഴിയാതെ രുദ്രിന്റെ രൂക്ഷ നോട്ടത്തിൽ മുഖം കുനിഞ്ഞു അർഷിയുടെ....
നീറുന്ന ഈ മനസ്സ് തണുക്കണമെങ്കിൽ ചെയ്തു തീർക്കാൻ ഉള്ളതൊക്കെ ചെയ്യണം അർഷി.... വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു അവന്റെ വാക്കുകളിൽ....
പറഞ്ഞയച്ചോളാം.....നിന്നെ കാണണമെന്നു വാശി പിടിച്ചു ഒരേ കരച്ചിൽ ആയിരുന്നു.... മാസങ്ങൾ ആയില്ലേടാ കണ്ടിട്ട്.... കരച്ചിൽ കേട്ടപ്പോ സഹിച്ചില്ല അതാണ് ഇങ്ങോട്ട് കൂട്ടിയെ.....
കണ്ട തളർന്നു പോകും ഞാൻ.... തീരുമാനങ്ങൾ എടുക്കുമ്പോ മനസ്സ് പതറും അതോണ്ടാ മനസ്സ് കല്ലാക്കി നില്കുന്നെ.... അവന്റെ വാക്കുകൾ ഇടറിതുടങ്ങിയതും അവന്റെ കൈകളിൽ ഒരു കൈ കോർത്തിരുന്നു....
രുദ്ര് കൈകളിലേക്ക് നോക്കി.... കൃഷ്...
രുദ്രതാണ്ടവം കഴിഞ്ഞു വന്ന മതി... വരുമ്പോൾ ഈ കൈകളിൽ ശിവേടത്തിയമ്മ കൂടി ഉണ്ടായ മതി.... കാത്തിരിക്കും ഞങ്ങൾ....
രുദ്ര് ചെറുചിരിയോടെ അവന്റെ തലയിലൂടെ തലോടി.... പിന്നെ അർഷിയുടെ കയ്യെടുത്ത് അവന്റെ കയ്യിൽ വെച്ചു കൊടുത്തു.... അർഷിയെന്നാൽ രുദ്ര് ആണ് മറക്കരുത്..
രുദ്ര് പറയാതെ തന്നെ ആ വാക്കുകളുടെ അർത്ഥം മനസ്സിലായത് പോലെ രണ്ടു പേരുടെയും കയ്യിൽ വിറയൽ ഉണ്ടായിരുന്നു അപ്പോൾ....
മുറിയിൽ വെളിച്ചം പടർന്നു തുടങ്ങും മുന്പേ വാതിലിൽ മുട്ട് വീണിരുന്നു....
ശിവ എഴുന്നേറ്റു പോകാൻ നോക്കിയതും
പേടിയോടെ അവളെ കയ്യിൽ പിടിച്ചു മുത്തശ്ശി .....
ശിവ ചെറുചിരിയോടെ കയ്യെടുത് മാറ്റി....
മുത്തിടെ മക്കളും കൊച്ചുമക്കൾ അല്ല അത്...പകൽ വെളിച്ചത്തിൽ അനിയത്തിയുടെ ശരീരം തേടി വരില്ല അവർ.... ഭാര്യമാരുടെ പിന്നിൽ ഒച്ചനിച്ചു നിൽക്കുന്ന നട്ടെല്ല് ഇല്ലാത്തവന്മാരാ അവനൊക്കെ... തന്തക്ക് പിറക്കാത്തവ..... പെട്ടന്ന് വാ പൊത്തി അവൾ..... നിറ കണ്ണോടെ നിൽക്കുന്ന മുത്തിയെ കണ്ടു....
സോറി മുത്തി..... അറിയാണ്ട് പറഞ്ഞു പോയതാ.... മുത്തശൻ നട്ടെല്ല് ഉള്ള ആണൊരുത്തൻ തന്നെയാ അതോണ്ടല്ലേ ഞാൻ ജീവനോടെ ഇരിക്കുന്നെ.... എന്റെ മുത്തിയുടെ കെട്ടിയോൻ ഒരു പുലിയല്ലേ... ഇപ്രാവശ്യം ഈ പൊട്ടിപെണ്ണിനോട് അങ്ങ് ക്ഷമിക്ക്....
അവരുടെ കവിളിൽ അമർത്തി മുത്തി അവൾ ....
വീണ്ടും വാതിൽ മുട്ട് കേട്ടു....
ശരദേട്ടത്തി ആയിരിക്കും.... ഇന്ന് കുറച്ചു ലേറ്റ് ആയില്ലേ അതോണ്ടാ വിളിക്കുന്നെ.
മണി ആറാകാറായി എന്റെ വലിയമ്മ തമ്പ്രട്ടിയും അമ്മായിയും പരിവാരങ്ങൾ മണിയറയിൽ നിന്നും എഴുന്നേൽക്കുന്ന മുന്നേ ഡയിനിങ് ടേബിളിൽ നിറയണം.... ഇല്ലെങ്കിൽ അറിയാലോ ശിക്ഷ.... അവളുടെ നോട്ടം തീപ്പോള്ളൽ ഏറ്റ കയ്യിൽ എത്തി.... ഒരു നേരം ലേറ്റ് ആയതിന്ന് തന്ന ശിക്ഷ..... ഒരു നെടുവീർപ്പോടെ എഴുന്നേറ്റു പോയി.....
പറയാൻ രാജകുമാരിയാ അനുഭവിക്കാൻ യോഗം ഇല്ലാതെ പോയി.... ഇങ്ങനെ അനുഭവിക്കാൻ മാത്രം എന്ത് തെറ്റാ എന്റെ കുട്ടി ചെയ്തേ ഭഗവാനെ.... ഇവിടെ നിന്നും അവളെ രക്ഷിച്ചു കൊണ്ടോവാൻ ആരും ഇല്ലേ.... അവൾ
പറയുന്ന പോലെ നിങ്ങൾ എന്റെ വിളി കേൾക്കുന്നില്ലേ മനം നൊന്തു വിളിച്ചു കരഞ്ഞു അവർ.....
ഉറക്കിൽ നിന്നും ഞെട്ടിയുണർന്നു കരഞ്ഞു ആ കുഞ്ഞ്..... നിർത്തതേയുള്ള ആ പിഞ്ചു കുഞ്ഞിന്റെ കരച്ചിലിൽ എന്ത് വേണമെന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നവൻ.... പിന്നെ കുഞ്ഞിനെ എടുത്തു നെഞ്ചോട് ചേർത്തു ഒരു കൈ കൊണ്ട് തന്നെ പൊടിപ്പാൽ ആക്കി നിറ കണ്ണുകളോടെ വായിൽ വെച്ചു കൊടുത്തു....പാൽകുപ്പി വാശിയോടെ വായിൽ നിന്നും തുപ്പി വീണ്ടും കരയുന്നത് കണ്ടതും അവന്റെ കണ്ണുനീർ ഉണങ്ങി അവിടം ചുവപ്പ് പടർന്നു..... സകലതും ചുട്ട് എരിക്കാൻ പാകത്തിൽ അവന്റെ ഉള്ളും പുറവും അഗ്നി പോൽ എരിഞ്ഞു തുടങ്ങിയിരുന്നു....
ഈ റൗഡിയെ കെട്ടേണ്ടി വരോ.... ഒന്ന് മരിച്ചു പോയിരുന്നെങ്കിൽ അവൾ മനമുരുകി തന്നെ പ്രാർത്ഥിച്ചു പോയിരുന്നു.....
രുദ്രന്റെ പെണ്ണ് എന്തിനാ വിഷമിക്കുന്നെ...
അവൾ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി... കിരൺ.... തന്റെ കിച്ചു...വലിയച്ഛന്റെ ഇളയ മോൻ ആണ്.... ഈ വീട്ടിൽ ആകെ മനുഷ്യപറ്റുള്ള ആൾ.... തന്നെക്കാൾ രണ്ടു വയസ്സിനു ഇളയതാണ്.. ഇപ്പോൾ പ്ലസ് ടു വിന് പഠിക്കുന്നു....ആകെയുള്ള സൗഹൃദം കൂടി ആണ്. അവൻ അറിയാത്ത ഒന്നുമില്ല ജീവിതത്തിൽ.... രുദ്രന്റെ പെണ്ണ്.... ആ വിളി തന്നെ മനസ്സിന്നു ആശ്വാസം ആണ്..
തനിക്കായ് ഒരാൾ ഉണ്ടെന്നുള്ള ആശ്വാസം.... തന്റെ ജീവനും ജീവിതത്തിനും കാവലായ് നിൽക്കുന്ന ഒരുവൻ....ഇന്ന് ഈ ശിവക്ക് ഒരു ദൈവമേ ഉള്ളു രുദ്ര്....
എവിടേക്കെങ്കിലും ഓടി രക്ഷപെട്ടോ ശിവ അല്ലെങ്കിൽ എന്റെ അച്ഛൻ അടക്കം എല്ലാരും കൂടി കൊല്ലും നിന്നെ.... അവന് നിറ കണ്ണുകളോടെ പറഞ്ഞു.....
അയ്യേ എന്റെ കിച്ചുട്ടൻ കരയാണോ.... എന്റെ വിധി ഞാൻ തിരഞ്ഞെടുത്തതാണ്
എനിക്ക് ഒരു സങ്കടം ഇല്ല അതിൽ.... അവൾ കണ്ണ് തുടച്ചു കൊടുത്തു അവന്റെ
ശിവേച്ചി അപ്പൊ രുദ്രനെ സ്നേഹിക്കുന്നില്ലേ.... എനിക്കറിയാം ഈ മനസ്സ്...
എന്റെ സമ്മതം പോലും ഇല്ലാതെ എന്റെ ജീവിത്തിലേക്ക് കടന്നു വന്നവനാ രുദ്ര്.... ഈ നിമിഷം വരെ രുദ്ര് മാത്രം ഉള്ളു മനസ്സിൽ.... പിന്നെ ഈ വിവാഹം
ഒന്നോ രണ്ടോ ദിവസം അയാളുടെ ഭാര്യയായി അഭിനയിക്കണം..... നാട്ടുകാരെയും കുടുംബകാരെയും മുന്നിൽ അനാഥയായ ശിവാനിയെ വിവാഹം കഴിപ്പിച്ചു അയച്ചെന്നു വരുതിതീർക്കണം എല്ലാർക്കും .... അത്രേ ഉള്ളു... നാളെ ഞാൻ ചത്തു പോയാൽ നാട്ടുകാർ ഇടപെടരുതല്ലോ അതിന്ന് വേണ്ടി ഒരു കണ്ണ് പൊട്ടിക്കൽ..... അവൾ പുച്ഛത്തോടെ പറഞ്ഞു....
കിച്ചു വേദനയോടെ അവളെ നോക്കി.....
മുത്തശ്ശിക്ക് നെഞ്ച് വേദന ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്... വലിയ ഓപ്പറേഷൻ ഒക്കെ വേണം ..... ഡോക്ടർ പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.... ശിവ എല്ലാരേം കാൽ പിടിച്ചു പൈസക്ക് വേണ്ടി.... അതിന്ന് അച്ഛനും അമ്മായിയും പറഞ്ഞ കണ്ടീഷൻ ആരുന്നു വിവാഹം കഴിക്കണം എന്ന്.... സമ്മതിച്ചാൽ മുത്തശ്ശിയെ ജീവനോടെ തിരിച്ചു തരുമെന്ന്... ഇത്രയും കാലം പോറ്റി വളർത്തിയ നന്ദി കാണിക്കാൻ അവൾക്ക് സമ്മതിക്കേണ്ടി വന്നു..... പക്ഷേ ഈ വാടകഗുണ്ടയെ ആയിരിക്കുമെന്ന് കരുതിയില്ല......
എന്റെ വിധിയാണ് കിച്ചു ഇത്.... എനിക്ക് പത്തു വയസ്സ് ഉള്ളപ്പോഴാ ഒരു ആക്സിഡന്റിൽ അച്ഛനും അമ്മയും ഒന്നിച്ചങ്ങ് പോയി.. എന്നെ കൂടെ കൂട്ടിയില്ല..... അനാഥയാക്കി .... പിന്നെ ഒരു ജീവിതം തന്നത് മുത്തശ്ശനും മുത്തശ്ശി
ആരുന്നു... മുത്തശ്ശന്റെ മരണത്തോടെ ഞാനും മുത്തിയും തനിച്ചു ആയി.... എല്ലാർക്കും അധികപറ്റ് ആയി.... ഒരു വേലക്കാരി ആയണ് പിന്നെ ഇവിടെ ജീവിച്ചത്... ഈ വേദനക്കിടയിൽ ഒരു താങ്ങും തണൽ ആയി കടന്നു വന്നവനാ രുദ്ര്..... പേടിയാണ് എല്ലാർക്കും രുദ്രിനെ..
അതോണ്ട് തന്നെ തന്റെ മാനത്തിന് വില പറയാൻ ഒരുത്തനും പിന്നെ ധൈര്യപ്പെട്ടിട്ടില്ല....
നമുക്ക് പോലീസിൽ കേസ് കൊടുത്താലോ ശിവ... ഇപ്പോ പേപ്പറിൽ ഒക്കെ കാണുന്നില്ലേ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച കേസ് കൊടുക്കാന്ന്...
വലിയ പിടിപാട് ഒക്കെയുള്ളവരാ നിന്റെ ഫാമിലി... അത് മറന്നോ നീ.... പോലിസ് വക്കീൽ ഒക്കെ ഇവിടെ കേറി ഇറങ്ങുന്നേ കാണാറില്ലേ നീ... പ്ലസ് ടു എത്തിയല്ലോട എന്നിട്ടും ബുദ്ധിയില്ലല്ലോ....
പിന്നെ ഞാൻ എന്താ വേണ്ടേ അറിഞ്ഞോണ്ട് നിന്നെ കൊലക്ക് കൊടുക്കാൻ എനിക്ക് വയ്യ... നീ എവിടേക്കെങ്കിലും ഓടി പോയിക്കോ... ലച്ചു ആന്റിയെ പോലെ നാട് വിട്ടോ.....
ലച്ചുവെച്ചി പ്രണയിച്ചവന്റെ കൂടെ പോയത്... കയ്യിൽ പൈസയും സഹായിക്കാൻ ഒത്തിരി ഫ്രണ്ട്സ് ഉണ്ടാരുന്നു.... എനിക്ക് ആരാ ഉള്ളെ... ഈ വീടും ചുറ്റ് പാട് അല്ലാതെ അറിയേം കൂടി ഇല്ല...
പൈസ ഉണ്ടായ പോകോ നീ.... എന്റെ പോക്കറ്റ് മണി തരാം.... ഞാനും വരാം നിന്റെ കൂടെ.... നമുക്ക് എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാം.... നമുക്ക് പോകാം ശിവ.... ഇവിടെ ആരും ഇല്ല ഇപ്പോൾ... നമുക്ക് പോകാം... ശിവയുടെ കയ്യിൽ പിടിച്ചു വലിച്ചു അവൻ...
അവൾ അവനെ തന്നെ നോക്കി.... തന്നോടുള്ള സ്നേഹം കൊണ്ട ഇങ്ങനെ പറയുന്നേ അറിയാം...
എന്റെ മുത്തിയെ കൊലക്ക് കൊടുത്തിട്ട് എനിക്ക് എങ്ങും പോകണ്ട കിച്ചു.... മഹാപാപം ആയിരിക്കും.... അങ്ങനെ ചെയ്ത നിന്റെ വീട്ടുകാരും ഞാനും തമ്മിൽ എന്ത് വിത്യാസം ഉള്ളെ.... അവൾ അവന്റെ കൈ വിടുവിച്ചു....
അവൻ ദയനീയമായി അവളെ നോക്കി...
നമ്മുടെ കയ്യിൽ പൈസ ഉണ്ടാരുന്നെങ്കിൽ ഈ വിവാഹം വേണ്ടെന്ന് വെക്കാരുന്നു അല്ലെ.... സ്വർണ്ണം പോലും ഇല്ലല്ലോ വിൽക്കാൻ....
അവളുടെ കൈ അറിയാതെ നെഞ്ചിൽ വെച്ചു പോയി.... അവളുടെ കണ്ണ് നിറയുന്നേ കണ്ടു അവൻ....
താലി ഇപ്പൊ അവിടില്ല ശിവുട്ടി.... അതെങ്കിലും ഉണ്ടാരുന്നെങ്കിൽ ഒരു സഹായം ആയേനെ അല്ലെ..... അഞ്ചാറു പവൻ ഉണ്ടാരുന്നില്ലേ ആ താലിമാല
അവൾ പെട്ടന്ന് പൊട്ടികരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു..... നിക്ക് എന്റെ താലി തിരിച്ചു കിട്ടോ കിച്ചു.... ഞാൻ അപ്പോ വേറെ വഴിയില്ലാണ്ട് അഴിച്ചു കൊടുത്തു പോയതാ.... എന്റെ ജീവൻ പോലെ കൊണ്ട് നടന്നതാ
അവൻ അവളെ തലയിലൂടെ തലോടി....
അതൊക്കെ മറന്നേക്ക്.... നമ്മൾ അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ട് ഇല്ലല്ലോ.
അവൾ അവനെ വിട്ടു കണ്ണ് തുടച്ചു.... ഏയ് അതൊക്കെ മറന്നു ഞാൻ... എന്നാലും ഇടകിടക് കഴുത്തിൽ തൊട്ട് പോകുന്നതാ.... എന്ത് സങ്കടം വന്നാലും വേദന വന്നാലും നെഞ്ചിൽ ഉള്ള താലിയിൽ മുറുക്കെ പിടിക്കും അതൊരു ശീലം ആയോണ്ട് ആവും ഇപ്പോഴും കൈ ആദ്യം പോക അവിടെക്കാ....പെട്ടെന്ന് ഓർത്തപ്പോ കരഞ്ഞു പോയതാ ....
വാതിലിൽ മുട്ടുന്നെ കേട്ട് അവൾ പേടിയോടെ കിച്ചനെ നോക്കി.... അവന്റെ മുഖത്ത് ഭയം കലർന്നു....
കിച്ചുനോട് മിണ്ടുന്നതു ആർക്കും ഇഷ്ടം അല്ല... തല്ല് കിട്ടും...അവനെയും വഴക്ക് പറയും ആരും അറിയാതെ വരുന്നത് ആണ് അവൻ....
അവൾ അവനെ ബാത്‌റൂമിൽ ആക്കി വാതിൽ അടച്ചു.... മിണ്ടരുതെന്ന് പറഞ്ഞു
അവനെ വഴക്ക് പറഞ്ഞ അത് കൂടി കേൾക്കാൻ എനിക്ക് വയ്യ... അവൾ മുഖം ഒക്കെ തുടച്ചു വാതിൽ തുറന്നു....
മുന്നിൽ ദേവ്.... അവൾ ഭയന്നു വിറച്ചു ഞെട്ടലോടെ നോക്കി.... ആറുമാസത്തോളം ആയി കാണാൻ തുടങ്ങിയിട്ട്.... നല്ല ആരോഗ്യം ഉള്ള ഹൈറ്റ് വെയിറ്റ് ഒക്കെ ഉള്ള ഒരാൾ.... നീണ്ട താടി.... വെളുത്ത നിറം.... അലസമായ മുടി.... ഷർട്ടിന്റെ ബട്ടൺ അഴിച്ചു ഇട്ടിട്ടുണ്ട്.... താടിയും മുടിയും ചീകി ഒതുക്കാത്തത് കൊണ്ട് തന്നെ വല്ലാത്തൊരു രൂപം.... സദാ ഗൗരവം പൂണ്ട മുഖം കണ്ണുകളിൽ വല്ലാത്ത ദേഷ്യവും... കള്ളുകുടിയും പെണ്ണും തുടങ്ങി വൃത്തികേടുകൾ മാത്രം ആണ് ഔട്ട്‌ഹൌസിൽ നടക്കുന്നത് .... അത് കൊണ്ട് തന്നെ അവിടെയുള്ള എല്ലാരേയും പേടിയാണ്.... ദേവിനെ അതോണ്ട് കാണുമ്പോൾ തന്നെ പേടിയാണ്... എന്നും വലിയച്ഛന്ന് വേണ്ടി തല്ലും വെട്ടും തന്നെ പണി....ഒരു ദിവസം കടയിൽ പോയി വരുമ്പോൾ കണ്ടതാ ഒരാളെ വെട്ടിക്കൊല്ലാൻ നോക്കുന്നത്.... മൊത്തം രക്തത്തിൽ കുളിച്ച ഒരാളെ വെട്ടിനുറുക്കുന്നത്... അന്ന് തൊട്ട് ദേവിനെ കാണുമ്പോൾ കയ്യും കാലും വിറക്കും.....