bc

ghost lover

book_age4+
0
FOLLOW
1K
READ
magical world
like
intro-logo
Blurb

തന്റെ പ്രണയിനിയെ തേടി എത്തുന്ന ആത്മാവ്.... അവന്റെ വരവിൽ അവൾക്കു സംഭവിക്കുന്നത് നല്ലതോ ചീത്തയോ... വരുൺ എങ്ങിനെയാണ് മരിക്കുന്നതു.... അവൻ ശാലുവിനെ തേടി എത്തുമ്പോൾ അവനു ഉള്ളത് സ്നേഹം മാത്രമാണോ..അവനെ ആരെങ്കിലും കൊന്നതാണോ എങ്കിൽ എന്തിനു....

chap-preview
Free preview
ghost lover
" മോളെ ഡി നിൽക്ക് ഈ പാൽ കുടിച്ചിട്ട് പോയാ മതി നീ... " വിലാസിനി കൈയിൽ ഉള്ള പാൽ ഗ്ലാസ്സ് നീട്ടുകൊണ്ട് പറഞ്ഞു "അമ്മേ പ്ലീസ് എനിക്ക് ഒന്നും വേണ്ട.." ടേബിളിന്റെ മേൽ ഉള്ള ബാഗ് തോളിൽ ഇടുന്ന സമയം ശാലിനി പറഞ്ഞു " നീ ഈ പാൽ കുടിച്ചില്ല എങ്കിൽ പിന്നെ നിനക്ക് അമ്മ ദേ നോക്ക് നിന്റെ ഈ ലക്കി പെൻ തരില്ല.... "കൈയിൽ ഉള്ള സെല്ലോപെൻ ശാലുവിന് നേരെ ചൂണ്ടി കൊണ്ട് അമ്മ പറഞ്ഞു "അമ്മേ ഇത് എപ്പോഴാ ബാഗിൽ നിന്നും എടുത്തത്.." ശാലു സംശയത്തോടെ ചോദിച്ചു "അതൊക്കെ ഞാൻ എടുത്തു..." വിലാസിനി കുസൃതി കലർന്ന ഒരു ചിരിയും പാസാക്കി "അത് എങ്ങനെ എപ്പോൾ എന്നാ ചോദിച്ചത്.." "അത് നീ അറിയണ്ട അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട...നിനക്ക് ഇത് വേണോ എന്നാൽ കുടിക്കു വേണ്ട എങ്കിൽ പൊയ്ക്കോ..." "ഓ... ശെരി താ കുടിക്കാം..." അങ്ങനെ ശാലു അമ്മയുടെ മുന്നിൽ മുട്ടുകുത്തി ആ പാൽ കൈയിൽ വാങ്ങിച്ചു കുടിച്ചു ആത്രശ്ശേരി ഗ്രാമത്തിൽ ഉള്ള പോസ്സ് ഓഫീസിൽ സേവിങ് ഡിപ്പാർട്മെന്റിൽ ആണ് ശാലുവിന്റെ ആയ രാജന്റെ ജോലി...രാജന്റെയും കുടുംബത്തിനിയായ വിലാസിനിയുടെയും മൂത്ത മകൾ ആണ് ശാലിനി എന്ന ശാലു... ശാലുവിന്‌ ഒരു കുഞ്ഞു അനുജനും ഉണ്ട് സനൽ എന്ന സനു ശാലു വീട്ടിൽ നിന്നും ഏകദേശം അഞ്ചുകിലോമീറ്റർ ദൂരം ഉള്ള Hpps ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു... എന്നും 8.30 ന്റെ jks ബസ്സിൽ ആണ് സ്കൂളിൽ പോയിരുന്നത്.... സനു ആകട്ടെ അടുത്തുള്ള ups സ്കൂളിൽ അവന്റെ സൈക്കിളിൽ ആണ് പോയിരുന്നത്... അങ്ങനെ ശാലുവും സനുവും പെട്ടന്ന് തന്നെ സ്കൂളിലേക്ക് യാത്രയായി.... വീട്ടിൽ നിന്നും തന്നെ ഇരുവരും ഇരുവഴിയിലേക്കായി പിരിഞ്ഞു... ശാലു പെട്ടന്ന് തന്നെ ബസ്സ്റ്റോപ്പിലേക്ക് നടന്നു അവൾ വന്നു രണ്ടു മിനിറ്റ് കഴിയുമ്പോഴേക്കും അങ്ങോട്ട്‌ jks ബസ്സ് വരികയും ചെയ്തു എല്ലാവരും വളരെ പെട്ടന്ന് തന്നെ ബസ്സിൽ കയറി നല്ല തിരക്കുണ്ടായിരുന്നു ബസ്സിൽ കാരണം ആ ഗ്രാമത്തിലെ ഒട്ടുമിക്ക കുട്ടികളും രാവിലേ ഈ ബസ്സിൽ ആണ് സ്കൂളിലേക്ക്ജോലിക്കും പോവുക... Hpps സ്കൂൾ... ബസ്സിലെ കിളി ഉറക്കെ വിളിച്ചു പറഞ്ഞു സ്കൂൾ കുട്ടികൾ എല്ലാം പെട്ടന്ന് തന്നെ ഓരോരുത്തരുമായി ഇറങ്ങുകയും ചെയ്തു... "ടി ശാലു നീ എല്ലാം പഠിച്ചോ..." ശാലുവിന്റെ കൂട്ടുകാരി ആനി അവളോട്‌ ബസ്സ്റ്റോപ്പിൽ നിന്നും സ്കൂളിലേക്ക് നടന്നു പോകുന്ന സമയം ചോദിച്ചു "മം... നിയോ.." "ആ പഠിച്ചു.. എന്നാലും ഒരു പേടി.." ആനി ഒരു വിറയലോടെ പറഞ്ഞു "അത് ഉണ്ടാവും...എന്നാലും പേടിക്കണ്ട ടീച്ചർ പറഞ്ഞു തന്നത് മുഴുവനും പഠിച്ചല്ലോ മാക്സിമം അത് പഠിച്ചാലും മതി..." ശാലുവും പറഞ്ഞു "മം... നമ്മുടെ അടുത്തുണ്ടാകുന്ന ആ ആൾ ആരായിരിക്കും എന്നും അറിയില്ല.." ആനി ഒരു സംശയം മുന്നോട്ടു വെച്ചു "ആ ആർക്കറിയാം...ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആയിരിക്കും ഇരിക്കുന്നത് എന്നല്ലേ ടീച്ചർ പറഞ്ഞത്.." "മം.." "അത് പെൺകുട്ടികൾ തന്നെ ഇരിക്കുമ്പോ നമ്മൾ അവരോടു ഉത്തരം ചോദിക്കും പോലും അതെ സമയം ഒരു ആൺകുട്ടിയാണ് എങ്കിൽ പെട്ടന്ന് ചോദിക്കില്ല എന്ന് അതുകൊണ്ടാണ് ഇങ്ങിനെ ഒരു തീരുമാനം പത്തിൽ പഠിക്കുന്ന പെൺകുട്ടികളുടെ അടുത്ത് പ്ലസ് ടു ബോയ്സും പ്ലസ് ടുവിൽ പഠിക്കുന്ന ഗേൾസിന്റെ അടുത്ത് പത്തിലെ ബോയ്സും..." "മം... ദൈവമേ എന്റെ അടുത്ത് വന്നിരിക്കുന്ന ആ ആൺകുട്ടി നല്ല ചേട്ടനായാൽ മതിയായിരുന്നു..." "ആ ബെസ്റ്റ് നീ വാ നമ്മുടെ നമ്പർ കണ്ടെത്തണം ഏതു മുറിയിൽ ആണാവോ..." ശാലു ആനിയുടെ കൈ പിടിച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി " മം... " അവർ ഇരുവരും പെട്ടന്ന് തന്നെ സ്കൂളിലേക്ക് നടന്നു...സ്കൂൾ ഗേയ്റ്റിനു അരികിൽ എത്തിയതും "ടി കണ്ടോ ദേ അവൻ അവിടെ നിൽക്കുണ്ട് നിന്നെയും കാത്ത്.." ആനി പറഞ്ഞു "ഓ അവനെ കൊണ്ട് തോറ്റു ഞാൻ... ഞാൻ എത്ര തവണ പറഞ്ഞു എന്നറിയുമോ അവനോടു എന്നെ ഇങ്ങനെ ശല്യം ചെയ്യരുത് എന്ന് എന്നിട്ടും കഷ്ടം..." ശാലു മുഖം ചുളിച്ചു കൊണ്ട് തിരിച്ചും പറഞ്ഞു " ടി അവൻ നമ്മുടെ മാത്‍സ് ടീച്ചറുടെ മകൻ ആണ് എന്ന് മറക്കണ്ട...." "ആ ഒരു ഒറ്റകാര്യം കൊണ്ടാണ് ഞാൻ ഇത് വലിയ പ്രേശ്നമാക്കാത്തത് പക്ഷെ അവൻ ഇത് വലിയ പ്രേശ്നമാക്കും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല..." ഇരുവരും ഗെയ്റ്റിനു അരികിൽ എത്തിയതും. " ഹലോ ... ഞാൻ നിനക്ക് വേണ്ടിയാ ഇവിടെ കാത്തു നിൽക്കുന്നത്.. " വരുൺ പറഞ്ഞു "ഞാൻ പറഞ്ഞില്ലലോ എന്നെ ഇവിടെ കാത്തു നിൽക്കാൻ അല്ലാപ്പിന്നെ..." "അത് ഞാൻ നിനക്ക് ഒരു ബെസ്റ്റ് ഓഫ് ലക്ക് തരാൻ.." വരുന്നു അല്പം പരുങ്ങി കൊണ്ട് പറഞ്ഞു "അതിനു ഇത് പബ്ലിക് അല്ലലോ മോഡൽ അല്ലെ..." " മോഡൽ ആണ് എങ്കിലും.." "ദേ നോക്ക് എനിക്കു നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല ഞാൻ പലതവണ പറഞ്ഞു എന്റെ പുറകെ വരരുത് എന്ന് ഇനിയും വന്നാൽ..." ശാലു കോപത്തോടെ നിർത്തി "വന്നാൽ.." വരുൺ ചോദിച്ചു "വന്നാൽ ഞാൻ അമ്മയോട് പറയും... എന്റെ അമ്മയോട് അല്ല നിന്റെ അമ്മയോട്..." അതും പറഞ്ഞുകൊണ്ട് ശാലു പെട്ടന്ന് തന്നെ സ്കൂളിന്റെ അകത്തേക്ക് നടന്നു ശാലുവും ആനിയും അവരുടെ നമ്പർ തിരഞ്ഞുകൊണ്ട് ഓരോ മുറിയിലും നടന്നു "ടാ ഇത് നോക്ക് ഈ ക്ലാസ്സിൽ ആണ് നമ്മുടെ നമ്പർ ഉള്ളത്..." ആനി പറഞ്ഞു "ശെരിയാ.." ശാലുവും സമ്മതിച്ചു ഇരുവരും 9. B ക്ലാസ്സിൽ കയറി " എന്റെ നമ്പർ ദേ ഇവിടെയാണ്‌.. മുന്നിൽ ആണ് ശോ ഒന്ന് കോപ്പി അടിക്കാൻ പോലും കഴിഞ്ഞില്ല... " ആനി വിഷമത്തോടെ പറഞ്ഞു "മം.. കൊള്ളാം എന്റെ ദേ ഇവിടെയ..." ശാലു പറഞ്ഞു "മ്മ്മ്... ആരാണാവോ നമ്മുടെ അടുത്ത് ഇരിക്കുന്നവർ..." " ആവോ.... നീ ഒന്ന് വായിച്ചു നോക്ക് എല്ലാം ഞാനും വായിച്ചു നോക്കട്ടെ... " ശാലു പറഞ്ഞു അങ്ങനെ എല്ലാവരും ക്ലാസ്സിൽ അവരുടെ പാഠം പഠിക്കാൻ തുടങ്ങി....ആ ക്ലാസ്സിൽ അന്നേരം പത്തിൽ പഠിക്കുന്ന പെൺകുട്ടികളും പ്ലസ് ടുവിൽ പഠിക്കുന്ന ആൺകുട്ടികളുമായിരുന്നു... കുറച്ചു കഴിഞ്ഞതും എല്ലാവരും ക്ലാസ്സിൽ കയറാൻ ഉള്ള ബെൽ അടിച്ചു... ആരായിരിക്കും തന്റെ അടുത്ത് വന്നിരിക്കാൻ പോകുന്ന ആ ആൾ... ശാലു അറിയാതെ ആലോചിച്ചു ആ മുഖം കാണാനും അവൾ ആഗ്രഹിച്ചു... എങ്കിലും പുറമെ കാണിക്കാതെ ടീച്ചർ വരുന്നത് വരെ പഠിക്കാം എന്ന് കരുതിയ ശാലു തന്റെ പുസ്തകത്തിൽ നോക്കി പഠിക്കുന്ന സമയം അവളുടെ ബെഞ്ചിൽ ആരോ വന്നിരിക്കുന്നത് പോലെ അവൾക്കു തോന്നി... അവൾ പെട്ടന്ന് തന്നെ തന്റെ അടുത്തിരിക്കുന്ന ആ ആളെ നോക്കി... ആളെ കണ്ടതും ഒരു നിമിഷം ശാലു ഞെട്ടി തുടരും

editor-pick
Dreame-Editor's pick

bc

30 Days to Freedom: Abandoned Luna is Secret Shadow King

read
310.4K
bc

Too Late for Regret

read
287.7K
bc

Just One Kiss, before divorcing me

read
1.7M
bc

Alpha's Regret: the Luna is Secret Heiress!

read
1.2M
bc

The Warrior's Broken Mate

read
137.8K
bc

The Lost Pack

read
399.2K
bc

Revenge, served in a black dress

read
147.5K

Scan code to download app

download_iosApp Store
google icon
Google Play
Facebook